Bank-Jobs

BOB Recruitment: Bank of Baroda Recruitment: Agriculture Marketing Officer Vacancies

Story Highlights
  • ഏപ്രിൽ 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി
  • പ്രായപരിധി 25 മുതൽ 40 വയസ്സ് വരെ

ദില്ലി: ബാങ്ക് ഓഫ് ബറോഡ 26 അ​ഗ്രികൾച്ചർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ  bankofbaroda.in ലൂടെ അപേക്ഷ സമർപ്പിക്കാം. തസ്തിക – അ​ഗ്രികൾച്ചര് മാർക്കറ്റിം​ഗ് ഓഫീസർ, ഒഴിവുകളുടെ എണ്ണം 26. പേ സ്കെയിൽ 15-18 ലക്ഷം (പ്രതിവർഷം)

മേഖല സംബന്ധിച്ച് ഒഴിവുകളുടെ വിശദാംശങ്ങൾ
പട്ന – 4
ചെന്നൈ – 3
മം​ഗളൂരു – 2
ദില്ലി – 1
രാജ്കോട്ട് -2
ചണ്ഡി​ഗഡ് – 4
എറണാകുളം – 2
കൊൽക്കത്ത – 3
മീററ്റ് – 3
അഹമ്മദാബാദ്  – 2
ആകെ ഒഴിവുകൾ – 26

അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ ആനിമൽ ഹസ്ബൻഡറി/ വെറ്ററിനറി സയൻസ്/ ഡയറി സയൻസ്/ ഫിഷറി സയൻസ്/ പിസികൾച്ചർ/ അഗ്രി എന്നിവയിൽ 4 വർഷത്തെ ബിരുദം ഉണ്ടായിരിക്കണം. മാർക്കറ്റിംഗ് & കോ ഓപ്പറേഷൻ/ കോ ഓപ്പറേഷൻ & ബാങ്കിംഗ്/ അഗ്രോ ഫോറസ്ട്രി/ ഫോറസ്ട്രി/ അഗ്രികൾച്ചറൽ ബയോടെക്‌നോളജി/ ഫുഡ് സയൻസ്/ അഗ്രികൾച്ചർ ബിസിനസ് മാനേജ്‌മെന്റ്/ഫുഡ് ടെക്‌നോളജി/ ഡയറി ടെക്‌നോളജി/ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്/ സെറികൾച്ചർ കൂടാതെ 2 വർഷത്തെ മുഴുവൻ സമയ ബിരുദാനന്തര ബിരുദവും പിജിഡിഎം/എംബിഎയിലും ഡിപ്ലോമയും ഉണ്ടായിരിക്കണം. 3 വർഷത്തെ പരിചയം അഭികാമ്യം.

പ്രായപരിധി 25 മുതൽ 40 വയസ്സ് വരെ. ഓൺലൈൻ നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് മുതലായവ ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക. ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാർത്ഥികൾക്ക്: 600/- രൂപയാണ് ഫീസ്. SC/ST/PWD/വനിതാ ഉദ്യോഗാർത്ഥികൾക്ക് 100/-. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് bankofbaroda.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 6 മുതൽ ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 26. വ്യക്തി​ഗത അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്.  

BOB Recruitment 2022: Important Links

Official Notification

Direct Application Link

Show More

Leave a Reply

Back to top button
A2Z JOBZONE Would you like to receive notifications on latest updates? No Yes