India PostKeralaTemporary

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍

തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ് ഒഴിവ്

പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ ലൈഫ് ഇന്‍ഷുറന്‍സ്/ ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിന് കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റുമാരുടെ ഒഴിവിലേക്ക് തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതി-യുവാക്കാള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-60. അപേക്ഷകര്‍ പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവരും പത്താംക്ലാസ് പാസായവരുമാകണം. ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ വയസ്സ്, യോഗ്യത, മുന്‍ പരിചയം തെളിയിക്കുന്ന രേഖകളും അപേക്ഷയും മെയ് 12 നകം The Senior Superintendent of post offices, Palakkad Division, Palakkad 678001 വിലാസത്തില്‍ അയയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെക്കണം. ഫോണ്‍: 0491-2544740,2545850

വിമുക്തഭടന്മാർക്ക് അവസരം

കൊച്ചി : ഭാരത് പെട്രോളിയം കോർപ്പറേഷന്റെ കോ കോ റീട്ടെയിൽ ഔട്ട്ലെറ്റിലേക്ക് വിമുക്തഭടൻന്മാരെ നിയമിക്കുന്നു. ജെസിഒ റാങ്കിൽ കുറയാത്ത 60 വയസ്സിനു താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ മെയ് 6 ന് മുമ്പ് എറണാകുളം സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് www.bharatpetroleum.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0484- 2774057 എന്ന നമ്പറിൽ ബന്ധപ്പെടുക.

ജലനിധിയില്‍ അവസരം

കേരള സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതി ജലനിധിയുടെ മലപ്പുറം റീജിയണല്‍ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസില്‍ റീജിയണല്‍ പ്രൊജക്ട് ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 വര്‍ഷം ഗ്രാമ വികസനം അല്ലെങ്കില്‍ ജലവിതരണ മേഖലയില്‍ ജോലി ചെയ്തിട്ടുള്ള പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും, [post_ads]സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍/പ്രൊജക്ട് മാനേജ്മെന്റ് എന്നിവയിലുളള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും, സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സീനിയര്‍ എക്സിക്യുട്ടീവ് എഞ്ചനീയര്‍/ ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണര്‍ എന്നീ തസ്തികയില്‍ കുറയാത്ത റാങ്കില്‍ ജോലി ചെയ്യുന്നവര്‍ക്കും മെയ് 20 ന് മുമ്പായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.jalanidhi.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക

ഔട്ട്‌റീച്ച് വർക്കറുടെ ഒഴിവ്

ആലപ്പുഴ: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി സീഡ് സുരക്ഷാ പ്രോജക്ടിൽ ഔട്ട്‌റീച്ച് വർക്കറുടെ ഒഴിവുണ്ട്.
യോഗ്യത:പ്ലസ് ടു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് ഏഴ്. ഇ-മെയിൽ : seedsuraksha@gmail.com. ഫോൺ :9544867616,9495279616.

റെസ്‌ക്യൂഓഫീസർ, ഒആർസി പ്രൊജക്ട് അസിസ്റ്റന്റ്

വനിതാശിശുവികസന വകുപ്പിന് കീഴിൽ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ  ഭാഗമായ കാസർകോട് ജില്ലാ ശിശുസംരക്ഷണ യൂനിറ്റിലേക്ക് ശരണ ബാല്യം റെസ്‌ക്യൂഓഫീസർ, ഒആർസി പ്രൊജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. ഓരോ ഒഴിവാണുള്ളത്.
ഒആർസി പ്രൊജക്ട്അസിസ്റ്റന്റ്: ശമ്പളം: 21850 രൂപ. യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം.എസ്.ഡബ്ല്യു അല്ലെങ്കിൽ ബി.എഡ് അല്ലെങ്കിൽ ബിരുദവും ഒ.ആർ.സി പോലുള്ള പ്രൊജക്ടിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം: 2021 ഏപ്രിൽ 21ന് 40 വയസ്സ് കവിയരുത്.
[ads2]ശരണ ബാല്യം റെസ്‌ക്യൂ ഓഫീസർ: ശമ്പളം 18,000 രൂപ. യോഗ്യ;: അംഗീകൃതസർവ്വകലശാലയിൽ നിന്നുള്ള എം.എസ്.ഡബ്ല്യു അല്ലെങ്കിൽ എം.എ സോഷ്യോളജി. കുട്ടികളുടെ മേഖലയിൽ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന. പ്രായം ഏപ്രിൽ 21ന് 30 വയസ്സ് കവിയരുത്.
കോവിഡ് പശ്ചാത്തലത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ അപേക്ഷ സമർപ്പിക്കാനുള്ള തീയ്യതി മെയ് 15 വരെ നീട്ടിയിട്ടുണ്ട്. യോഗ്യരായ കാസർകോട് ജില്ലക്കാരായ ഉദ്യോഗാർഥികൾ മെയ് 15 അഞ്ച് മണിക്കുമുമ്പായി ലഭിക്കത്തക്ക രീതിയിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ഡി ബ്ലോക്ക്, രണ്ടാം നില, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർഗോഡ് എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.  അപേക്ഷാഫോറം ലഭിക്കുന്നതിനായി 04994-256990, വിളിക്കുകയോ 6235142024 എന്ന നമ്പറിൽ വാട്ട്‌സാപ്പ് മുഖേന ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. അപേക്ഷയിൽ  പാസ്‌പോർട്ട്‌സൈസ് ഫോട്ടോ  പതിപ്പിക്കേണ്ടതാണ്. എഴുത്തുപരീക്ഷ/ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ഫെസിലിറ്റേറ്റര്‍ നിയമനം

നിലമ്പൂര്‍ ഐ.റ്റി.ഡി.പിയുടെ പരിധിയില്‍ വരുന്ന നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ (പൂക്കോട്ടുംപാടം) എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് സഹായി കേന്ദ്രങ്ങളിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് പ്ലസ്ടു, ഡിസിഎ യോഗ്യതയുള്ള പട്ടികവര്‍ഗ്ഗക്കാരില്‍ നിന്ന്  അപേക്ഷ ക്ഷണിക്കുന്നു. സ്ഥാപനത്തിന്റെ അധികാര പരിധിയില്‍ സ്ഥിതിചെയ്യുന്ന കോളനികളിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15,000 രൂപ ഹോണറേറിയം നല്‍കും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ, നിലമ്പൂര്‍ ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസിലോ മെയ് മൂന്നിന് മുമ്പായി നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ടി ഇ ഒ നിലമ്പൂര്‍ 9496070368, ടി ഇ ഒ എടവണ്ണ 9496070369, ടി ഇ ഒ പെരിന്തല്‍മണ്ണ 9496070400
Show More

Leave a Reply

Related Articles

Back to top button
A2Z JOBZONE Would you like to receive notifications on latest updates? No Yes