Govt-JobsKeralaLatest

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍

കരാര്‍ നിയമനത്തിന് വനിതകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്ററിലേക്കു വനിതകളില്‍ നിന്നും വിവിധ തസ്തികകളിലേക്കു കരാര്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

കേസ് വര്‍ക്കര്‍:- സ്ത്രീകള്‍ മാത്രം (24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍). ഒഴിവുകളുടെ എണ്ണം-2. പ്രായ പരിധി 25-45. ഹോണറേറിയം -15,000 രൂപ. യോഗ്യത :-  സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം/നിയമ ബിരുദം, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുള്ള പരിചയം (3 വര്‍ഷം).
ഐ.ടി സ്റ്റാഫ്:- സ്ത്രീകള്‍ മാത്രം(24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍). ഒഴിവുകളുടെ എണ്ണം -1. പ്രായ പരിധി  23-45. ഹോണറേറിയം-12,000 രൂപ. യോഗ്യത :-  ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ ബിരുദം (ഡാറ്റാ മാനേജ്‌മെന്റ്, ഡെസ്‌ക് ടോപ്പ് പ്രോസസിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുള്ള പരിചയം (3 വര്‍ഷം).
സെക്യൂരിറ്റി:- സ്ത്രീകള്‍ മാത്രം. ഒഴിവുകളുടെ എണ്ണം -1. പ്രായ പരിധി  35-50. ഹോണറേറിയം – 8,000 രൂപ. യോഗ്യത: –   എഴുത്തും വായനയും അറിയണം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രവൃത്തി സമയം  വൈകിട്ട് 7 മുതല്‍  രാവിലെ 7 വരെ. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍.
മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍:- സ്ത്രീകള്‍ മാത്രം. (24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍). ഒഴിവുകളുടെ എണ്ണം -2. പ്രായ പരിധി  25-45. ഹോണറേറിയം – 8,000 രൂപ. പ്രവൃത്തി സമയം 24 മണിക്കൂര്‍ (ഷിഫ്റ്റ് അടിസ്ഥാനത്തില്‍). യോഗ്യത:-  എഴുത്തും വായനയും അറിയണം.  ഹോസ്റ്റല്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റന്‍ഡര്‍ എന്നിവയിലുള്ള പ്രവൃത്തി പരിചയം (3 വര്‍ഷം).
[post_ads]
അപേക്ഷയോടൊപ്പം  സമര്‍പ്പിക്കേണ്ട രേഖകള്‍:- വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ  ഉള്‍പ്പടെ അപേക്ഷ ജൂണ്‍ 30-നു വൈകുന്നേരം അഞ്ചിനകം കോളേജ് റോഡില്‍, ഡോക്ടേഴ്‌സ് ലെയ്‌നില്‍, കാപ്പില്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281999053, 0468 2329053

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

മഞ്ചേരി പയ്യനാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്ലസ്ടു, ഡി.സി.എ/സി.ഡബ്ല്യൂ.പി.ഡി.ഇ (മലയാളം ടൈപ്പിങ് നിര്‍ബന്ധം)യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ 26നകം ബയോഡാറ്റ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ghmanjeri@kerala.gov.in ലേക്ക് അയക്കണം. കൂടിക്കാഴ്ചക്ക് ജൂണ്‍ 28ന് രാവിലെ 10നകം അസല്‍ രേഖകള്‍ സഹിതം ഹാജാരകാണം. ഫോണ്‍: 7736067207.

താല്‍ക്കാലിക ഒഴിവ്

തൃശൂര്‍ ജില്ലയില്‍ ചാഴൂര്‍ പഞ്ചായത്തില്‍ കോലത്തുംകടവില്‍ പ്രവര്‍ത്തിച്ച് വരുന്ന ചേര്‍പ്പ് ഗവ. ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 25ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഐ.ടി.ഐ യില്‍ കൂടിക്കാഴ്ചക്കായി ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 04872966601
?Join Our Official Telegram ChannelClick Here

പ്രോജക്ട് അസിസ്റ്റന്റ്: അപേക്ഷ ക്ഷണിച്ചു

ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്) യുടെ കൊല്ലം ആയിരംതെങ്ങ് ഗവൺമെന്റ് ഫിഷ്ഫാം പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളുണ്ട്.
ഫിഷറീസ് സയൻസിലുള്ള എം.എഫ്.എസ്.സി  (FGB/Aquaculture) ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ അനിമൽ സയൻസിലുള്ള ബിരുദാനന്തര ബിരുദവും അക്വാകൾച്ചർ & ഫിഷ് ബ്രീഡിംഗിലുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത.
[post_ads_2]
വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ എന്നിവ സഹിതം അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകൾ  aquaculturekerala@yahoo.co.in ലേക്കും അയയ്ക്കാം. അപേക്ഷകൾ ജൂലൈ അഞ്ചിനകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്), റ്റി.സി 15/1494, റീജ, മിൻചിൻ റോഡ്, തൈക്കാട്.പി.ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2322410.

അപേക്ഷ ക്ഷണിച്ചു

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്ക് കീഴില്‍ എന്‍.പി.പി.സി.ഡി യിലേക്ക് ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ഹിയറിങ് ഇംപയേര്‍ഡ് തസ്തികയിലേക്ക്  കരാര്‍ നിയമനത്തിനായി  ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ് ഹുഡ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിങ് ഇംപയര്‍മെന്റ്) (ഡി.ഇ.സി.എസ്.ഇ) അല്ലെങ്കില്‍ ഡി.എഡ്. സെപ്ഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിങ്  ഇംപയര്‍മെന്റ്) ( ഡി.എഡ്. സെപ്ഷ്യല്‍ എഡ്യുക്കേഷന്‍) യോഗ്യതയും ആര്‍.സി.ഐ രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2021  ജൂണ്‍ ഒന്നിന് 40 വയസ്സ് കവിയരുത്. ശമ്പളം 14000 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  ജൂണ്‍ 30 ന് വൈകീട്ട് നാലിന് മുമ്പായി മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി-3 ബ്ലോക്കിലെ ആരോഗ്യകേരളം ജില്ലാ  ഓഫീസില്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറം www.Arogyakeralam.gov.in  വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍:  0483 2730313
?Join Our Official Telegram ChannelClick Here

വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ താല്‍ക്കാലിക നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കൊട്ടിയത്ത് പ്രവര്‍ത്തിക്കുന്ന അസ്സീസി വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ കരാറടിസ്ഥാനത്തില്‍ സൈക്കോളജിസ്റ്റ്, കേസ് വര്‍ക്കര്‍ കം ഫീല്‍ഡ് വര്‍ക്കര്‍, ലീഗല്‍ കൗണ്‍സിലര്‍, നൈറ്റ് സെക്യൂരിറ്റി തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തും. വനിതകള്‍ക്കാണ് അവസരം. ബയോഡേറ്റ, വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 27 വൈകിട്ട് അഞ്ചിനു മുമ്പ് സുപ്പീരിയര്‍ ജനറല്‍, എഫ്.ഐ.എച്ച് ജനറലേറ്റ്, പാലത്തറ, തട്ടാമല പി. ഒ, കൊല്ലം-691020 വിലാസത്തില്‍ തപാല്‍ വഴിയോ assisinirbhaya@gmail.com മെയിലിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-9605009555.

തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ്

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷ, ഫോട്ടോ സഹിതമുള്ള ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ജൂണ്‍ 25 ന് വൈകിട്ട് അഞ്ചിനകം bpokul@gmail.com ല്‍ അയക്കണം. കൂടിക്കാഴ്ച ജൂണ്‍ 30 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ഇന്‍ഷൂറന്‍സ് ഏജന്റ് ഫീല്‍ഡ് ഓഫീസര്‍ നിയമനം

മഞ്ചേരി പോസ്റ്റല്‍ ഡിവിഷണില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണതപാല്‍ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട്് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. 18നും 50നും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍രഹിതര്‍, ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയിലെ മുന്‍ ഏജന്റുമാര്‍, അങ്കണവാടി ജീവന്ക്കാര്‍,വിമുക്ത ഭടന്മാര്‍, വിരമിച്ച അധ്യാപകര്‍, ജനപ്രതിനിധികള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവരെ ഡയറക്ട് ഏജന്റുമാരായും ഗവണ്‍മെന്റ് സര്‍വീസില്‍ നിന്ന് വിരമിച്ച 65 വയസിന് താഴെ പ്രായമുള്ളവരെ ഫീല്‍ഡ് ഓഫീസറായും നിയമിക്കും. അപേക്ഷകര്‍ മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം. അപേക്ഷകര്‍ വയസ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മൊബൈല്‍ നമ്പറുള്‍പ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റല്‍ ഡിവിഷണ്‍ മഞ്ചേരി 676121 എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ഫോണ്‍: 04832766840/27662330.

സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള തലശ്ശേരി ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ് എന്ന സ്ഥാപനത്തിലേക്ക് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു.  എം എസ് സി സൈക്കോളജി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ജൂണ്‍ 30 ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി തലശ്ശേരി എരഞ്ഞോളിപ്പാലത്തിനടുത്തുള്ള ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം.  ഫോണ്‍: 0490 2321605

തലശ്ശേരി ഗവ.കോളേജിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തലശ്ശേരി ഗവ.കോളേജിൽ കൊമേഴ്സ്, പൊളിറ്റിക്കൽ സയൻസ് (പാർട്ട് ടൈം), എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ കോളേജിൽ നടത്തും. ജൂൺ ഏഴ് വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളൂം പകർപ്പുകളും സഹിതം സമയക്രമം പാലിച്ച് നേരിട്ട് കോളേജിൽ ഹാജരാകണം. കൊമേഴ്സ് 23 ന് രാവിലെ 10 മണി, പൊളിറ്റിക്കൽ സയൻസ് – 23 ന് രാവിലെ 11.30, എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് 29 ന് രാവിലെ 10, മാത്തമാറ്റിക്സ് 29ന് രാവിലെ 11.30. സർട്ടിഫിക്കറ്റുകളുടെ ആവശ്യത്തിനുള്ള പകർപ്പുകൾ കൈയിൽ കരുതണം. ഫോൺ:0490-2966800, 9846175368, 9961261812.

പത്തനംതിട്ട ജില്ലയില്‍ പാലിയേറ്റീവ് നഴ്സ് നിയമനം

ഭാരതീയ ചികിത്സാവകുപ്പും നാഷണല്‍ ആയുഷ് മിഷനുമായി ചേര്‍ന്ന് ജില്ലയില്‍ നടപ്പാക്കുന്ന ‘സ്നേഹധാര’ (ആയുര്‍വേദിക് പാലിയേറ്റീവ് കെയര്‍) പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രതിമാസം 14,000 രൂപ നിരക്കില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ സര്‍ക്കാര്‍ അംഗീകൃത ജി.എന്‍.എം+ ബി.സി.സി.പി.എന്‍ യോഗ്യതയുള്ളവരായിരിക്കണം. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം മേലെവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 29 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -0468 2324337.

മൈലപ്രയില്‍ ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ് വിജയിച്ചിരിക്കണം, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്, രണ്ടു വര്‍ഷം പ്രവൃത്തി പരിചയം, ബാഡ്ജ്, പ്രഥമശുശ്രൂഷ സംബന്ധിച്ച അറിവ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.
പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ പേര്‍ക്കുള്ള അപേക്ഷകള്‍ ഈ മാസം 24 മുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. ഫോണ്‍:0468 2276224.
Show More

Leave a Reply

Related Articles

Back to top button
A2Z JOBZONE Would you like to receive notifications on latest updates? No Yes