Govt-JobsKeralaTemporary

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍

സെക്യൂരിറ്റി, ശുചീകരണ ജീവനക്കാര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിൽ താല്‍ക്കാലിക നിയമനം

കോഴിക്കോട് മുക്കം നഗരസഭ ഡൊമിസിലറി കോവിഡ് കെയര്‍ സെന്‍ററിൽ സെക്യൂരിറ്റി, ശുചീകരണ ജീവനക്കാര്‍, വാക്സിനേഷന്‍ ക്യാമ്പുകളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിൽ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവർക്ക് അപേക്ഷിക്കാം. വാട്സ് ആപ് നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷകള്‍ നഗരസഭ ഓഫീസില്‍ നേരിട്ടോ mukkammunicipality@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ജൂലൈ 28ന് മൂന്ന് മണിക്കകം സമര്‍പ്പിക്കണം.

വാക്-ഇന്‍-ഇന്റര്‍വ്യൂ

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ഇടുക്കി ഐറ്റിഡിപി ഓഫീസിന്റെ പരിധിയിലുള്ള പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സഹായ കേന്ദ്രത്തിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. പീരുമേട് താലൂക്കില്‍ താമസിക്കുന്നതും 20 നും 45 നും ഇടയില്‍ പ്രായമുള്ളതുമായ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
ബിരുദം, മലയാളം കമ്പ്യൂട്ടിംഗ്, ഓണ്‍ലൈന്‍ അപേക്ഷ തയ്യാറാക്കുന്നതിനുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത. വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ. പ്രതിമാസം 15,000 രൂപ ഓണറേറിയം ലഭിക്കും. നിയമനം 2022 മാര്‍ച്ച് 31 വരെ മാത്രമായിരിക്കും. താല്പര്യമുള്ളവര്‍, ജാതി/വരുമാന/ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ജൂലൈ 26 ന് രാവിലെ 11ന് പീരുമേട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍- 9496070357

ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്മാരുടെ ഒഴിവ്

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്മാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂലൈ 27 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നടക്കും. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗീകരിച്ച ബി.എസ്‌സി എം എല്‍ ടി/ ഡിപ്ലോമ എം എല്‍ ടി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0467 2217018.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച നടക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. പ്ലസ് ടു യോഗ്യത ഉള്ളവര്‍ക്കും അപേക്ഷിക്കാം. [post_ads]20നും 30നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്കാണ് അവസരം. എംപ്ലോയബിലിറ്റി സെന്ററില്‍ മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കുവാനുള്ള ദിവസവും സമയവും ലഭിക്കും. പുതിയതായി രജിസ്‌ട്രേഷന്‍ നടത്താനും അഭിമുഖത്തില്‍ പങ്കെടുക്കുവാനും ജൂലൈ 26 ന് വൈകീട്ട് അഞ്ചിനകം 9207155700 എന്ന നമ്പറില്‍ ബന്ധപ്പെടണം. നിലവില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്‌ട്രേഷന്‍ നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കാനായി ഫോണില്‍ ബന്ധപ്പെട്ട് പേരുവിവരങ്ങള്‍ നല്‍കണം.

തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം

പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് / ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റിനെ നിയമിക്കുന്നു. 18നും 50നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസായവരും പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവരാകണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. നിലവില്‍ മറ്റേതെങ്കിലും ലൈഫ് ഇന്‍ഷുറന്‍സില്‍ പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കില്ല.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ (മൊബൈല്‍ നമ്പര്‍ സഹിതം), വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളോടൊപ്പം ദ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, പാലക്കാട് ഡിവിഷന്‍, പാലക്കാട് – 678001 എന്ന വിലാസത്തില്‍ ജൂലൈ 30 നകം അയക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവയ്ക്കണം. ഫോണ്‍ 9495888824.

വനിതാ ഹോംഗാര്‍ഡ് നിയമനം

മലപ്പുറം ജില്ലയില്‍ വനിതാ ഹോംഗാര്‍ഡുകളുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് എന്നീ അര്‍ധസൈനീക വിഭാഗങ്ങള്‍, സംസ്ഥാന സര്‍ക്കാറിന് കീഴിലെ പൊലീസ്, എക്‌സൈസ്, വനം, ജയില്‍ വകുപ്പുകളില്‍ നിന്ന് വിരമിച്ചവര്‍ക്കോ 10 വര്‍ഷത്തില്‍ കുറയാതെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്കോ അപേക്ഷിക്കാം. അപേക്ഷകര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാകണം. എസ്.എസ്.എല്‍.സി (ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും). അപേക്ഷകര്‍ ജില്ലയില്‍ നിന്നുള്ളവരാകണം. പ്രതിദിനം 780 രൂപയാണ് വേതനം. അപേക്ഷകര്‍ക്ക് കായികക്ഷമതാ പരീക്ഷ ഉണ്ടായിരിക്കും. കായികക്ഷമതാ പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം 18 സെക്കന്‍ഡിനുള്ളിലും മൂന്ന് കിലോമീറ്റര്‍ നടത്തം 30 മിനിറ്റുനുള്ളിലും പൂര്‍ത്തിയാക്കണം. അപേക്ഷാ ഫോം മാതൃക അഗ്നിരക്ഷാ സേനയുടെ മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 14ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0483 2734788, 9497920216.

വയനാട് വനിതാശിശു വികസന വകുപ്പിന് കീഴില്‍ നിയമനം

വയനാട് വനിതാശിശു വികസന വകുപ്പിന് കീഴില്‍ കണിയാമ്പറ്റ പള്ളിയറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ചില്‍ഡ്രന്‍സ് ഹോമിലേക്ക് ദിവസവേതാടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ നിയമിക്കുന്നു.എട്ടാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയും കുട്ടികളുടെ സംരക്ഷണത്തില്‍ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ കണിയാമ്പറ്റ പള്ളിയറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ വെച്ച് നടക്കുന്ന കൂടികാഴ്ച്ചയില്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാക്കണം. ഫോണ്‍:04936286900.

108 ആംബുലന്‍സ്: വിവിധ തസ്തികകളിലേക്ക് സ്പോട്ട് ഇന്റര്‍വ്യൂ

വയനാട് ജില്ലയിൽ108 ആംബുലന്‍സിന്റെ കീഴിലുളള വിവിധ തസ്തികകളിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വെച്ച് സ്പോട്ട് ഇന്റര്‍വ്യൂ നടത്തുന്നു. നഴ്സ് (ഇ.എം.ടി) തസ്തികയിലേക്കുളള കൂടിക്കാഴ്ച്ച ആഗസ്റ്റ് 3 ന് രാവിലെ 10.30 മുതലും എമര്‍ജന്‍സി മാനേജ്മെന്റ് എക്സിക്യൂട്ടീവ്, പ്രോഗ്രാം മാനേജര്‍ തസ്തികകളിലേക്ക് 5 ന് രാവിലെ 10.30 മുതലും നടക്കും
[post_ads_2]നഴ്‌സ് യോഗ്യത- ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ്. പ്രായം 40 വയസ് കവിയരുത്. എമര്‍ജന്‍സി മാനേജ്മെന്റ് എക്സിക്യൂട്ടീവ് യോഗ്യത- ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി ഇന്‍ ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, രണ്ട് വര്‍ഷ പ്രവൃത്തി പരിചയം. 35 വയസ് കവിയരുത്. പ്രോഗ്രാം മാനേജര്‍ യോഗ്യത- ഒരു അംഗീകൃത ഡിഗ്രി,10 വര്‍ഷം ഈ തസ്തികയിലുള്ള പ്രവൃത്തിപരിചയം. 45 വയസ്സില്‍ കവിയരുത്.

ഇൻവെസ്റ്റിഗേറ്റർമാരെ നിയമിക്കുന്നു

കേരള സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പില്‍ എം.എ.സി.റ്റി ക്ലെയിം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും രേഖകള്‍ ശേഖരിക്കുന്നതിനുമുള്ള സ്വകാര്യ ഇന്‍വെസ്റ്റിഗേറ്റര്‍മാരെ നിശ്ചിത പേയ്മെന്റ് വ്യവസ്ഥയില്‍ ജില്ലാ അടിസ്ഥാനത്തില്‍ നിയമിക്കുവാന്‍ തീരുമാനിച്ചു. ഇതിന് പാനല്‍ തയ്യാറാക്കുന്നതിനായി പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്റര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവരും മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിപരിചയമുള്ളവരും ബയോഡേറ്റയും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തന മേഖല എന്നിവ കാണിച്ചുകൊണ്ടുള്ള അപേക്ഷയും 15 ദിവസത്തിനകം വകുപ്പില്‍ ഹാജരാക്കേണ്ടതാണെന്ന് സംസ്ഥാന ഇന്‍ഷ്വറന്‍സ് ഡയറക്ടര്‍ അറിയിച്ചു.
അഡ്രസ്സ് – ഇന്‍ഷ്വറന്‍സ് ഡയറക്ടര്‍, ട്രാന്‍സ് ടവേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം – 695 014. ഫോണ്‍ – 0471-2330096.

തൊഴിലുറപ്പ് പദ്ധതിയിൽ കരാർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ ക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായി സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ജി.ഐ.എസ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (01.01.2021 അടിസ്ഥാനമാക്കി). പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. യോഗ്യത, പ്രവൃത്തി പരിചയം, പ്രതിമാസ ഓണറേറിയം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷകൾ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, അഞ്ചാംനില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം, പിൻ-695 003 എന്ന വിലാസത്തിൽ ലഭിക്കണം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാത്ത അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് 0471-2313385, 0471-2314385.
Show More

Leave a Reply

Related Articles

Back to top button
A2Z JOBZONE Would you like to receive notifications on latest updates? No Yes