ഡിപ്ലോമക്കാർക്ക് ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ യാന്ത്രിക് ആകാം. മെക്കാനിക്കൽ/ ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിലായി 37 ഒഴിവുകളുണ്ട്.

യോഗ്യത: 

പത്താം ക്ലാസും മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങിൽ 60 ശതമാനം മാര്‍ക്കിൽ കുറയാത്ത ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. എസ്സി അല്ലെങ്കിൽ എസ്.ടി അല്ലെങ്കിൽ ദേശീയ തലത്തിൽ മികവ് തെളിയിച്ച കായിക താരങ്ങൾ അല്ലെങ്കിൽ സര്‍വീസിൽ മരിച്ച കോസ്റ്റ് ഗാര്‍ഡ് യൂണിഫോം തസ്തികയിലുണ്ടായിരുന്ന ജീവനക്കാരുടെ മക്കൾ എന്നിവര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി.

പ്രായപരിധി

അപേക്ഷകരുടെ പ്രായം 18നും 22നും ഇടയിലായിരിക്കണം. 1998 ഓഗസ്റ്റ് ഒന്നിനും 2002 ജൂലൈ 31നും ഇടയിൽ ജനിച്ചിരിക്കണമെന്ന് സാരം. അതേസമയം, സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം.

ശാരീരിക യോഗ്യത

  • ഉയരം - 157 സെ.മീ
  • നെഞ്ചളവ് - കുറഞ്ഞത് 5 സെൻ്റിമീറ്റര്‍ നെഞ്ചളവ് വികാസം
  • തൂക്കം - പ്രായത്തിനനുസരിച്ച്
  • മികച്ച കാഴ്ച ശക്തി
ഹൃദ്രോഗം, കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദങ്ങൾ, വേരിക്കോസ് വെയിൻ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാനാകില്ല.

ശമ്പളം

29200 രൂപ. മറ്റാനുകൂല്യങ്ങളും ലഭിക്കും

അപേക്ഷിക്കേണ്ടവിധം

കോസ്റ്റ് ഗാര്‍ഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൈയ്യൊപ്പും അപ്ലോഡ് ചെയ്യണം.

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. മെഡിക്കൽ പരിശോധനയുമുണ്ടാകും.  മുംബൈ, ചെന്നൈ, കൊൽക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ്  പരീക്ഷാകേന്ദ്രങ്ങൾ.

മാർച്ച്  16 മുതൽ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.
[ads-post]2/2020 ബാച്ചിലേക്കാണു തിരഞ്ഞെടുപ്പ്. ഏപ്രിലിൽ എഴുത്തുപരീക്ഷ നടത്തും. ഓഗസ്റ്റിൽ പരിശീലനം ആരംഭിക്കും.

അപേക്ഷിക്കേണ്ട വിധം:

www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം.  വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ADVERTISEMENT FOR YANTRIK - 02/2020 BATCH

പ്രധാനപ്പെട്ട തീയതികൾ

  1. അപേക്ഷ - മാര്‍ച്ച് 16
  2. അവസാന തീയതി - മാര്‍ച്ച് 21
  3. ഇ-അഡ്മിറ്റ് കാര്‍ഡ് - ഏപ്രിൽ 9 മുതൽ 16 വരെ
  4. ക്ലാസ് - 2020 ഓഗസ്റ്റ്
ഇന്ത്യൻ സൈന്യത്തിലെ നാലാമത്തെ വിഭാഗമാണ്‌ ഇന്ത്യൻ തീരസംരക്ഷണസേന. പേര് സൂചിപ്പിക്കുന്നതുപോലെ തീരസംരക്ഷണത്തിലാണ് ഇവരുടെ പ്രധാന ധർമ്മം. "തീരസംരക്ഷണസേന ആക്റ്റ്" എന്ന ആക്റ്റിൻ്റെ അടിസ്ഥാനത്തിൽ 1978 ആഗസ്റ്റ് 18-ആം തീയതിയാണ് ഇന്ത്യൻ തീര സംരക്ഷണസേന രൂപികരിച്ചത്. ഭാരതീയ പ്രതിരോധ മന്ത്രാലയത്തിനു കീഴെയാണ് ഇതിൻ്റെ പ്രവർത്തനം.
ഭാരതീയ നാവികസേന, ഭാരതീയ മത്സ്യബന്ധന മന്ത്രാലയം, ഭാരതീയ റവന്യൂ മന്ത്രാലയം എന്നീ വിഭാഗങ്ങളോടും അതതു സംസ്ഥാന പോലീസ് സേനകളോടും സഹകരിച്ചാണ് തീരസംരക്ഷണസേന പ്രവർത്തിക്കുന്നത്.

Post a Comment

Previous Post Next Post